Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവജ്യോത് സിങ് സിദ്ദുവും ഭാര്യയും ബി.ജെ.പി അംഗത്വം രാജിവെച്ചു
text_fieldsbookmark_border
ന്യൂഡൽഹി ∙ മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭാ എം.പിയുമായിരുന്ന നവജ്യോത് സിങ് സിദ്ദു ബി.ജെ.പി അംഗത്വം രാജിവച്ചു. സിദ്ദുവും ഭാര്യ നവജ്യോത് കൗറും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് രാജിക്കത്തയച്ചു. നവജ്യോത് കൗര്‍ പഞ്ചാബ് നിയമസഭാ അംഗത്വവും രാജിവെച്ചിട്ടുണ്ട്. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സര്‍ സീറ്റിനെച്ചൊല്ലിയാണ് സിദ്ദു ബി.ജെ.പിയുമായി ഇടഞ്ഞത്. തുടര്‍ന്ന് രാജ്യസഭാ അംഗത്വം ഒഴിഞ്ഞിരുന്നു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിദ്ദു 'ആവാസെ പഞ്ചാബ്' എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചിരുന്നു.
Next Story
