Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ നിയമസഭയിൽ...

പഞ്ചാബ്​ നിയമസഭയിൽ മന്ത്രിക്കുനേരെ എം.എൽ.എയുടെ ഷൂ ഏറ്​

text_fields
bookmark_border
പഞ്ചാബ്​ നിയമസഭയിൽ മന്ത്രിക്കുനേരെ എം.എൽ.എയുടെ ഷൂ ഏറ്​
cancel

ചണ്ഡിഗഡ്​:  പഞ്ചാബ് നിയമസഭയില്‍ റവന്യു മന്ത്രിക്കുനേരെ എം.എൽ.എ ഷൂ എറിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ റവന്യൂ മന്ത്രി ബിക്രം സിങ് മജിത്യക്കുനേരെ കോണ്‍ഗ്രസ് എം.എല്‍.എ ത്രിലോചന്‍ സിങ് സൂധാണ് ഷൂ എറിഞ്ഞത്. അകാലിദള്‍-ബി.ജെ.പി സര്‍ക്കാരിന് എതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസ്​ അംഗങ്ങളുടെ  പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം.

സ്പീക്കര്‍ക്കുനേരെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കടലാസുകളും വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളിയതിനെത്തുടര്‍ന്ന് രണ്ട് ദിവസമായി 22 കോണ്‍ഗ്രസ് എം.എല്‍.എമാർ പഞ്ചാബ്​ സഭ വിടാതെ പ്രതിഷേധിക്കുകയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoe
Next Story