Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ ...

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം ഗുജറാത്തില്‍

text_fields
bookmark_border
പ്രധാനമന്ത്രിയുടെ   ജന്മദിനാഘോഷം ഗുജറാത്തില്‍
cancel

അഹ്മദാബാദ്: പിറന്നാള്‍ ആഘോഷം ഗുജറാത്തില്‍ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 66ാം ജന്മദിനമായ ഈ മാസം 17ന്  അമ്മയില്‍നിന്ന് അനുഗ്രഹം വാങ്ങാനത്തെുന്ന പ്രധാനമന്ത്രി, ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമൊപ്പം സമയം ചെലവിടും. അഹ്മദാബാദിലത്തെുന്ന  മോദി പിന്നീട് ഗാന്ധിനഗറിലത്തെി അമ്മ ഹരാബയെയും മറ്റ് കുടുംബാംഗങ്ങളെയും കാണും. മോദിയുടെ ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്.

ഗോത്രവിഭാഗക്കാര്‍ ഏറെയുള്ള  ദാഹോദ് ജില്ലയിലെ ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പൊതുയോഗത്തിലും സംസാരിക്കും.  നവ്സരിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായം വിതരണം ചെയ്യുന്ന ചടങ്ങിലും പങ്കെടുക്കും.

Show Full Article
TAGS:
Next Story