സാകിര്‍ നായിക് ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവാണോ എന്ന് വെങ്കയ്യ നായിഡു
text_fieldsഹൈദരാബാദ്: സര്‍ക്കാര്‍ നടപടി നേരിടുന്ന മതപ്രഭാഷകന് സാകിര്‍ നായികിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സര്‍ക്കാറിനെതിരെ നായിക് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മതത്തിന്‍െറ കുടക്കീഴില് രക്ഷതേടാനുള്ള അദ്ദേഹത്തിന്‍െറ ശ്രമം വിലപ്പോകില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തു വിഡ്ഢിത്തമാണ് സാകിര്‍ നായിക് പറയുന്നത്. തനിക്കെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലാതെ മുസ്ലിംകളുടെ ആളാവുകയല്ല. അദ്ദേഹം മുസ്ലിംകളുടെ നേതാവ് ചമയുകയാണോ? -വെങ്കയ്യ നായിഡു ചോദിച്ചു.
കഴിഞ്ഞദിവസം പുറത്തുവിട്ട തുറന്ന കത്തില്‍ തനിക്കെതിരായ ആരോപണങ്ങള്‍ക്ക് യുക്തിപരമായ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട സാകിര്‍ നായിക് ‘ഭീകര ഡോക്ടര്‍’ എന്നു വിളിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
