Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി -മുംബൈ യാത്രക്ക്...

ഡൽഹി -മുംബൈ യാത്രക്ക് 12 മണിക്കൂർ; പരീക്ഷണ ഒാട്ടം വിജയകരമാക്കി താൽഗോ

text_fields
bookmark_border
ഡൽഹി -മുംബൈ യാത്രക്ക് 12 മണിക്കൂർ; പരീക്ഷണ ഒാട്ടം വിജയകരമാക്കി താൽഗോ
cancel

മുംബൈ: ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് 12 മണിക്കൂർ താഴെ സമയത്തിനുള്ളിൽ യാത്ര പൂർത്തീകരിച്ച് സ്പാനിഷ് താൽഗോ ട്രെയിൻ അവസാന പരീക്ഷണ ഒാട്ടം വിജയകരമാക്കി. ഇന്നലെ 2:45ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ പുലർച്ചെ 2:34ഒാടെ മുംബൈയിൽ എത്തി.

ഡൽഹി- മുംബൈ യാത്ര 4 മണിക്കൂർ ആയി ചുരുക്കാനാണ് റെയിൽവേയുടെ നീക്കം. ഇതിനായി ഇറക്കുമതി ചെയ്ത സൂപ്പർ ഫാസ്റ്റ് താൽഗോ ട്രെയിൻ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ളതാണ്. ലെയ്റ്റ്-വെയ്റ്റ് കോച്ചുകളാണ് സ്പാനിഷ് കമ്പനി നിർമിച്ച താൽഗോക്കുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് ഇവ മുംബൈയിൽ എത്തിയത്.

1,400 കിലോമീറ്റർ ആണ് ഡൽഹി-മുംബൈ ട്രാക്കുകളുടെ ദൂരം. നിലവിൽ 16 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന രാജധാനി എക്സ്പ്രസ് ആണ് ഒന്നാമൻ. രണ്ട് എക്സിക്യൂട്ടീവ്, നാല് ചെയർകാർ, ഒരു കഫ്റ്റീരിയ എന്നിവയടക്കം ഒമ്പത് കോച്ചുകളാണ് താൽഗോയിൽ ഉള്ളത്. താൽഗോയുടെ ആദ്യ പരിശീലന ഒാട്ടം ഉത്തർപ്രദേശിലെ ബറേലി - മൊറാദാബാദ് റൂട്ടിലാണ് റെയിൽവേ സംഘടിപ്പിച്ചത്. രണ്ടാം പരീക്ഷണം പൽവാൽ- മഥുര റൂട്ടിലായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talgo Train
Next Story