Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ മിഗ്-21വിമാനം തകര്‍ത്തുവീണു

text_fields
bookmark_border
രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ മിഗ്-21വിമാനം തകര്‍ത്തുവീണു
cancel

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നുവീണു. ബാര്‍മറിനു സമീപം  ഉച്ചതിരിഞ്ഞായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപെട്ടു.

ബാര്‍മറിലെ ഉത്തര്‍ലായ് വ്യോമസേനാത്താവളത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ മാലിയോ കി ധനി എന്ന വയല്‍ പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനം താഴെ പതിക്കുന്നതിനു മുമ്പ് പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൈലറ്റുമാര്‍ അറിയിച്ചു.  സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story