Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹ മോചന നിയമങ്ങളിൽ...

വിവാഹ മോചന നിയമങ്ങളിൽ ഭേദഗതി വേണമെന്ന്​ ശിയാ നേതാവ്​

text_fields
bookmark_border
വിവാഹ മോചന നിയമങ്ങളിൽ ഭേദഗതി വേണമെന്ന്​ ശിയാ നേതാവ്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം വ്യക്തിനിയമത്തിലെ വിവാഹ-വിവാഹ മോചന വ്യവസ്ഥകളിൽ (നിക്കാഹ് നാമ) മാറ്റങ്ങൾ വേണമെന്ന്​ ശിയാ പേഴ്‌സണല്‍ ലോ ബോര്‍ഡ്. വിവാഹമോചനം ആവശ്യപ്പെടാന്‍ പുരുഷനെപ്പോലെ സ്ത്രീക്കും പൂര്‍ണാവകാശം നല്‍കണമെന്നാണ്​ ശിയാ നേതാവ്​ മുന്നോട്ട്​ വെച്ച നിർദേശങ്ങളിലൊന്ന്​. മുത്തലാഖി​​െൻറ ഇപ്പോഴത്തെ രീതിയോട്​ ഞങ്ങൾക്ക്​ യോജിപ്പില്ലെന്നും ഒറ്റയിരിപ്പിന്​ മൂന്ന്​ ത്വലാഖും ചൊല്ലുന്ന രീതി ഇസ്​ലാമികമല്ലെന്നും ​ ശിയാ പേഴ്​സണൽ ലോബോർഡ്​ നേതാവ്​ മൗലാനാ യാസൂബ്​ അബ്ബ പറഞ്ഞു. എ.എൻ.​െഎ വാർത്താ ഏജൻസിക്ക്​​ നൽകിയ അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. വിവാഹ മോചനത്തിന്​ സ്​ത്രീയുടേയും അനുമതി തേടേണ്ടതാണെന്നും അദ്ദേഹം നിർദേശിച്ചു.

മുസ്‌ലിംകള്‍ക്കിടയിലെ വിവാഹ മോചന സമ്പ്രദായമായ മുത്ത്വലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള ഒരു കൂട്ടം ഹരജിയിന്‍മേല്‍ കോടതി കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ്​ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്​. മുത്ത്വലാഖ് സമ്പ്രദായം ഖുര്‍ആനിന് വിരുദ്ധമാണെന്നും ഇത് ഇന്ത്യയില്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ നേതാവ് സകിയ സോമ​േൻറതടക്കം ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അതേസമയം മുസ്​ലിംകളിൽ പല വിഭാഗങ്ങളുണ്ടെന്നും മൂന്ന്​ ലക്ഷം തവണ ത്വലാഖ്​ എന്ന്​ പറഞ്ഞാലും വിവാഹം അസാധുവാകുന്നില്ലെന്ന്​ കരുതുന്നവരും മുസ്​ലിംകളിലുണ്ടെന്ന്​ ഒാൾ ഇന്ത്യാ മുസ്​ലിം പേഴ്​സണൽ ലോബോർഡ്​ വൈസ്​ പ്രസിഡൻറ്​ മൗലാനാ സാദിഖ്​ പറഞ്ഞു. സ്​ത്രീയും പുരുഷനും വിവാഹ മോചനം ആവശ്യപ്പെടുന്നത്​ വരെ നടപടിയെടുക്കരുതെന്ന അഭിപ്രായക്കാരാണ്​ അവരെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moulana yasoob abbashiya law board
Next Story