Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ സി.ആർ.പി.എഫ്​ ...

കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം

text_fields
bookmark_border
കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം
cancel

ശ്രീനഗർ: ദക്ഷിണ കശ്മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം. പുൽവാമ ജില്ലയിലെ താഹത്തിലുള്ള സുരക്ഷാ സൈനികരുടെ ക്യാമ്പിനു നേരെയാണ്​ ആക്രമണമുണ്ടായത്​.
പ്രദേശത്ത്​ ഒളിച്ചിരുന്ന  തീവ്രവാദികൾ സൈനിക ക്യാമ്പിനു നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം പ്രത്യാക്രമണം നടത്തി. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം തടയുന്നതിന്​ അതിര്‍ത്തി മേഖലയിലും കരസേനാ വിന്യാസം ശക്തമാക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ്​വീണ്ടും തീവ്രവാദ ആക്രമണമുണ്ടായിരിക്കുന്നത്​.

Show Full Article
TAGS:terrorist attack pulwama kashmir crpf 
Next Story