പാര്‍ലമെന്ററി സെക്രട്ടറിമാരെ ഡല്‍ഹി സര്‍ക്കാര്‍ ഒഴിവാക്കി
text_fieldsന്യൂഡല്‍ഹി: മന്ത്രിമാരെ സഹായിക്കുന്നതിന് 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയോഗിച്ച നടപടി ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരെ ഒഴിവാക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാറിന്‍െറ നടപടി ചോദ്യം ചെയ്യുന്ന പൊതുതാല്പര്യ ഹരജി പരിഗണിക്കവെ ലെഫ്. ഗവര്‍ണറുടെ അനുമതി ഇല്ലാതെയാണ് നിയമനം നടത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ ലെഫ്. ഗവര്‍ണര്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ നിയമനം റദ്ദാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഉദ്ദേശ്യമില്ളെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് വ്യക്തമാക്കി. എം.എല്‍.എമാര്‍ രണ്ടു പദവി വഹിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പു കമീഷനിലും പരാതി നിലവിലുണ്ട്. 21 എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.