Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.എൻ.യുവിലും ​ ഡൽഹി...

ജെ.എൻ.യുവിലും ​ ഡൽഹി സർവകലാശാലയിലും തെരഞ്ഞെടുപ്പ്​ ആവേശം

text_fields
bookmark_border
ജെ.എൻ.യുവിലും ​ ഡൽഹി സർവകലാശാലയിലും തെരഞ്ഞെടുപ്പ്​ ആവേശം
cancel

ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്​ നടക്കുന്ന  ജെ.എൻ.യുവിലും ഡൽഹി സർവകലാശാലയിലും വോ​െട്ടടുപ്പ്​ പുരോഗമിക്കുന്നു. ജെഎൻയുവിൽ ​​െലഫ്​റ്റ്​ യൂനിറ്റി എന്ന പേരിൽ െഎസ– എസ്​.എഫ്​​.െഎ സഖ്യമായാണ്​ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്​.  അതേസമയം കഴിഞ്ഞ തവണ ഒറ്റക്ക്​ മത്സരിച്ച്​ ​യൂനിയൻ ചെയർമാൻ സ്ഥാനം നേടിയ എ.​െഎ.എസ്.​എഫ്​ ഇത്തവണ മത്സരരംഗത്തുനിന്ന്​ വിട്ടു നിന്നു. എ.​െഎ.എസ്​.എഫി​​െൻറ കനയ്യുകുമാറായിരുന്നു കഴിഞ്ഞ തവണ ​െജഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​.

ബാപ്​സയുടെ  (ബിർസ അംബേദ്​കർ ഫൂലെ സ്​റ്റുഡൻറ്​ അസോസിയേഷൻ)രാഹുൽ സോൻപിമ്പിൾ,  ലെഫ്​റ്റ്​ യൂനിറ്റിയുടെ മോഹിത്​ പാണ്ഡെ, എൻ.എസ്.​യു​വി​​െൻറ സണ്ണി ദിമൻ, എ.ബി.വി.പിയുടെ ജാൻവി ഒാജ,  എസ്​.എഫ്​.എസി​​െൻറ (സ്​റ്റുഡൻറ്​ ഫ്രണ്ട്​ ഒാഫ്​ സ്വരാജ്​) ദിലീപ്​ കുമാർ എന്നിവരാണ്​ ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മത്സരിക്കുന്നത്​.  എ.എ.പിയിൽ നിന്ന്​ വിട്ടുപോയവർ രൂപീകരിച്ച സ്വരാജ്​ അഭിയാ​​െൻറ വിദ്യാർഥി വിഭാഗമാണ്​ എസ്​.എഫ്​.എസ്​.

കനയ്യകുമാർ അടക്കമുള്ളവരുടെ അറസ്​റ്റി​നെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വൻ ​മാധ്യമശ്രദ്ധയാണ്​ തെരഞ്ഞെടുപ്പിന്​ ലഭിച്ചത്​.  ഫെബ്രുവരിയിൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ  ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർ​ന്നെന്ന ആരോപണത്തെ തുടർന്നാണ്​ കനയ്യകുമാർ അടക്കമുള്ളവരെ അറസ്​റ്റ്​ ചെയ്​തത്​.

ഡൽഹി സർവകലാശാലയിൽ എ.ബി.വി.പിയും കോൺഗ്രസി​​െൻറ വിദ്യാർഥി സംഘടനയായ എൻ.എസ്.​യു​.െഎയും തമ്മിലാണ്​ മത്സരം. ​െഎസയും മത്സരരംഗത്ത്​ സജീവമാണ്​. ഡൽഹി സർവകലാശാലക്കു കീഴിലെ 51 കോളജുകളിലെ ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളാണ് തെരഞ്ഞെടുപ്പിൽ​ വോട്ട്​ ​രേഖപ്പെടുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUjnusu election
Next Story