Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവേരി തര്‍ക്കം:...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്

text_fields
bookmark_border
കാവേരി തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്
cancel

ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ വെള്ളിയാഴ്ച കര്‍ണാടകയില്‍ കര്‍ഷക ബന്ദ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷക-കന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്‍െറ പരോക്ഷ പിന്തുണയുമുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. കേരള ആര്‍.ടി.സിയുടെ പകല്‍ സര്‍വിസുകളും തടസ്സപ്പെടും. ഓണം-പെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaveri river isuuebandhkarnadaka
Next Story