Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർവകലാശാലകളിൽ...

കേന്ദ്രസർവകലാശാലകളിൽ ​പ്രവേശത്തിന്​ പൊതുപരീക്ഷക്ക്​ ആലോചന

text_fields
bookmark_border
കേന്ദ്രസർവകലാശാലകളിൽ ​പ്രവേശത്തിന്​ പൊതുപരീക്ഷക്ക്​ ആലോചന
cancel

ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലെ പ്രവേശത്തിന്​ പൊതുപരീക്ഷ നടത്തുന്നതിനുള്ള സാധ്യതകൾ ​മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ പരിഗണനയിൽ. ഇതിനെക്കുറിച്ച്​ ചർച്ചചെയ്യാൻ ഒക്​ടോബർ ആറിന്​ മന്ത്രാലയം കേന്ദ്രസർവകലാശാല വൈസ്​ചാൻസലർമാരുടെ യോഗം വിളിച്ചുചേർത്തേക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ്​ റി​േപ്പാർട്ട്​ ചെയ്​തു.

പൊതു ​പ്രവേശ പരീക്ഷ ഉൾപ്പെടെ നിരവധി വിഷയങ്ങൾ പരിഗണയിലുണ്ടെന്നും യോഗത്തി​െൻറ അജണ്ട ഉടൻ തീരുമാനിക്കുമെന്നും മാനവവിഭവശേഷി മന്ത്രി പ്രകാശ്​ ജാവദേക്കർ പറഞ്ഞു. കേന്ദ്ര സർവകലാശലകളിലെ അധ്യാപക അനധ്യാപക ഒഴിവുകളും വിദ്യാർഥി ​പ്രശ്​നപരിഹാര സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും.

നിലവിൽ മിക്ക കേന്ദ്ര സർവകലാശാലകളും സ്വന്തം നിലയിൽ പ്രവേശപരീക്ഷ നടത്തിയാണ്​ വിദ്യാർഥികൾക്ക്​ അഡ്​മിഷൻ നൽകുന്നത്​. അ​േതസമയം ഹരിയാന, ജമ്മുകശ്​മീർ, ഝാർഖണ്ഡ്​, കേരള, രാജസ്ഥാൻ, തമിഴ്​നാട്​ കേന്ദ്രസർവകലാശാലകൾ ബിരുദ–ബിരുദാനന്തര കോഴ്​സുകളിലേക്ക്​ പൊതുപരീക്ഷയിലൂടെ​ പ്രവേശം നടത്തുന്നുണ്ട്​​.  ഡൽഹി സർവകലാശാലക്കു കീഴിലെ​ കോളജ​ു​കളിൽ ബിരുദ പ്രവേശത്തിനുള്ള ഉയർന്ന കട്ട്​ഒാഫ്​ മാർക്ക്​ ചർച്ചയായ സാഹചര്യത്തിലാണ്​ കേന്ദ്രം പൊതു ​പ്രവേശപരീക്ഷ പരിഗണിക്കുന്നത്​.

 ഡൽഹി സർവകലാശാല ബിരുദ​​പ്രവേശത്തിന്​ കട്ട്​ഒാഫ്​ മാർക്ക്​  രീതിയാണ്​ പിന്തുടരുന്നത്​. ഡൽഹി സർവകലാശാലക്കു കീഴിലെ കോളജുകളിൽ ​പ്രധാന വിഷയങ്ങൾക്ക്​  കഴിഞ്ഞ തവണ 100 ശതമാനം ​വരെ കട്ട്​ഒാഫ്​ ഉയർന്നു. ചില സംസ്ഥാനങ്ങൾ അമിതമായി മാർക്ക്​ നൽകുന്നുവെന്നും ഇവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്​ പ്രവേശത്തിന്​ മേൽക്കെ ലഭിക്കുന്നുവെന്നുമാണ്​ ആ​േരാപണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universitycommon admission test
Next Story