സാംസങ് മൊബൈല്‍ നോട്ട് 7 പൊട്ടിത്തെറിച്ച് പരിക്ക്
text_fieldsമെല്‍ബണ്‍: ആസ്ട്രേലിയയിലെ പെര്‍ത്തില്‍ ഹോട്ടലില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഹോട്ടലില്‍ മുറിയെടുത്ത് ഉറങ്ങവെ താം ഹുവ എന്നയാളുടെ സാംസങ് നോട്ട് 7 ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ ഹോട്ടലിലെ മുറിക്കും സാരമായ കേടുപാടുകള്‍ പറ്റി. മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ കുത്തിയിട്ടിരിക്കുകയായിരുന്നു. മുറി നശിച്ചതിന് ഇയാളില്‍നിന്ന് ഹോട്ടല്‍ അധികൃതര്‍ 1800 ആസ്ട്രേലിയന്‍ ഡോളര്‍ ഈടാക്കുകയും ചെയ്തു.
തുക സാംസങ് നല്‍കാമെന്ന് സമ്മതിച്ചതായി താം ഹുവ പറഞ്ഞു. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തും പുറത്തുമായി ഇത്തരത്തില്‍ 35 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പറയുന്നു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും സാംസങ് ആസ്ട്രേലിയ അധികൃതര്‍ പറഞ്ഞു.
തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ആഗോള വ്യാപകമായി രണ്ടര ലക്ഷത്തോളം സാംസങ് നോട്ട്-7 ഫോണുകള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചിരുന്നു. ഗാലക്സി നോട്ട് സെവന്‍െറ ആസ്ട്രേലിയയിലെ ഉപഭോക്താക്കള്‍ ഫോണുകള്‍ വാങ്ങിയ ഇടത്തുതന്നെ തിരിച്ചേല്‍പിക്കണമെന്നും പകരം സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കുന്നതുവരെ ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
