കട്ടിൽ കൊണ്ടുപോയവരെ പിന്തുണച്ച് രാഹുൽ
text_fieldsലഖ്നോ: കേന്ദ്രസർക്കാറിനെതിരെ വിമർശവുമായി കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ദേവ്രിയയിൽ നിന്നും ഡൽഹിയിലേക്കുള്ള തൻെറ കിസാൻ യാത്രയുടെ രണ്ടാം ദിവസമാണ് രാഹുൽ ട്വിറ്ററിലൂടെ വിമർശമുന്നയിച്ചത്. ഒരു കർഷകൻ കട്ടിൽ ചുമന്നാൽ അവനെ കള്ളനെന്ന് വിളിക്കും, അതേസമയം, കോടികളുമായി ഒളിച്ചോടിയ വിജയ്മല്യയെപ്പോലുള്ളവരെ കുടിശ്ശികക്കാരനായി പ്രഖ്യാപിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി.
If a Kisan takes a khat he's called a 'chor' but ppl like Mallyaji who run away with crores are called 'defaulters'! pic.twitter.com/iVSUlB6NQT
— Office of RG (@OfficeOfRG) September 7, 2016
ഇന്നലെ കിസാൻ യാത്രയുടെ ഒന്നാം ദിവസം സംഘടിപ്പിച്ച കട്ടിൽ ചർച്ചക്കിടെ രാഹുലിൻെറ പ്രസംഗം പൂർത്തിയായ ഉടനെ നാട്ടുകാർ തങ്ങളുടെ കട്ടിലുകളുമായി സ്ഥലംവിട്ടിരുന്നു. തുടർന്നാണ് വിഷയത്തിൽ കർഷകരെ പിന്തുണച്ച് രാഹുലിൻെറ ഇന്നത്തെ ട്വീറ്റ് വന്നത്. 2,500 കിലോമീറ്റർ ദൂരമാണ് കിസാൻ യാത്രയിൽ രാഹുൽ താണ്ടുന്നത്
.
#WATCH As Rahul Gandhi finishes his speech, people at the rally were seen taking the cots away from the venue pic.twitter.com/il5LSbQonv
— TIMES NOW (@TimesNow) September 6, 2016
കോണ്‍ഗ്രസിന് 27 വര്‍ഷമായി അധികാരം അന്യമായ ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനാണ് കിസാന്‍ യാത്രയും ‘ഖാട് സഭ’യുമായി പാര്‍ട്ടി ഉപാധ്യക്ഷന്‍ ഗോദയിലിറങ്ങിയത്. രാഹുലിൻെറ യാത്ര വന്‍ വിജയമാകുന്നതിന് പാര്‍ട്ടി എല്ലാ ഒരുക്കവും നടത്തിയിട്ടുണ്ട്. മാധ്യമങ്ങളെ അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കാന്‍ ദേശീയവക്താക്കളുടെ ഒരു സംഘം ലഖ്നോവിലുണ്ട്.
സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 233 നിയമസഭാ മണ്ഡലങ്ങളിലൂടെയും രാഹുലിന്‍െറ യാത്ര കടന്നുപോകും. 2500 കിലോമീറ്റര്‍ പിന്നിട്ട് ഡല്‍ഹിയിലാണ് യാത്ര സമാപിക്കുക. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും കര്‍ഷകരും യുവാക്കളും ദലിതരുമായും രാഹുല്‍ സംസാരിക്കും. കഴിഞ്ഞമാസമാദ്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ റോഡ് ഷോയും സംസ്ഥാനനേതാക്കളുടെ രണ്ട് യാത്രകളും വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് രാഹുലിന്‍െറ മഹായാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
