Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാബോൽക്കർ വധം:...

ധാബോൽക്കർ വധം: മുഖ്യസൂത്രധാരൻ ഡോക്ടറെന്ന് സി.ബി.ഐ

text_fields
bookmark_border
ധാബോൽക്കർ വധം: മുഖ്യസൂത്രധാരൻ ഡോക്ടറെന്ന് സി.ബി.ഐ
cancel

ന്യൂഡൽഹി: സാമൂഹ്യപ്രവർത്തകനായ നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ മുഖ്യസൂത്രധാരൻ ഡോക്ടർ വീരേന്ദ്ര താവ്ഡെയാണെന്ന് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ധാബോൽക്കർ കൊല്ലപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. ഹിന്ദുസംഘടനയിൽ പ്രവർത്തിക്കുന്ന താവ്ഡേ ഇടതുപക്ഷ ചിന്തകനായ ഗോവിന്ദ് പൻസാരെ വധക്കേസിലും മുഖ്യപ്രതിയാണ്. കഴിഞ്ഞ ജൂണിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2013 ആഗസ്റ്റ് 20നാണ് വീടിനടുത്ത് വെച്ച് പ്രഭാത സവാരിക്കിടെ ധാബോൽക്കർ വെടിയേറ്റ് മരിച്ചത്. ധാബോൽക്കർ അന്ധവിശ്വാസത്തെ ശക്തമായി വിമർശിക്കുകയും അതിനെതിരെ പോരാടുകയും ചെയ്തിരുന്നു. നിയമസഭയിൽ അന്ധവിശ്വാസത്തിനെതിരെ  ബിൽ പാസാക്കാനും ഇദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ കാരണമായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhabolkar murder
Next Story