കള്ളപ്പണ വിവരങ്ങള്‍ കൈമാറാന്‍ സംവിധാനം വേണമെന്ന് ആര്‍.ബി.ഐയോട് എസ്.ഐ.ടി
text_fieldsന്യൂഡല്‍ഹി: കള്ളപ്പണ വിവരങ്ങള്‍ നികുതിവകുപ്പുമായി സമയബന്ധിതമായി പങ്കുവെക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ആര്‍.ബി.ഐയോട് നിര്‍ദേശിച്ചു. കള്ളപ്പണത്തിന്‍െറ ഒഴുക്ക് നിരീക്ഷിക്കാനും വ്യവസ്ഥാപിത സംവിധാനം ഏര്‍പ്പെടുത്താനും ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ എസ്.ഐ.ടി തലവന്‍ ജസ്റ്റിസ് എം.ബി. ഷാ ആവശ്യപ്പെടുന്നു.
നിലവില്‍ രാജ്യാന്തര പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആര്‍.ബി.ഐ ആണ് സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍, പ്രത്യേക ഏജന്‍സി സ്ഥാപിച്ച് അവരുമായി പങ്കുവെക്കണം. ഇത് കള്ളപ്പണത്തിനെതിരായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സഹായകമാവും. അനധികൃത പണം സംബന്ധിച്ച വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്‍റിനും റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിനും നല്‍കണമെന്നും എസ്.ഐ.ടി ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
