Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമ്പതു കിലോ സ്വര്‍ണവുമായി ജീവനക്കാരന്‍ കടന്നു
text_fieldsbookmark_border
ചെന്നൈ: ജ്വല്ലറി ജീവനക്കാരന്‍ ഒമ്പതു കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി. ചെന്നൈ അയനാവരം ശ്രീ ബാലാജി ജ്വല്ലറിയിലാണ് സംഭവം. ഉടമയായ ഗോപാല്‍ റാം കുടുംബസമേതം ജയിന്‍ ക്ഷേത്രദര്‍ശനത്തിന് പോയ കഴിഞ്ഞ ദിവസം വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലത്തെണമെന്ന് ജീവനക്കാരനായ ദീപക്കിനോട് നിര്‍ദേശിച്ചിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടിലത്തെിയപ്പോള്‍ ദീപക്കിനെ കണ്ടില്ല. ജ്വല്ലറിയില്‍ പരിശോധിച്ചപ്പോള്‍ ഒമ്പതു കിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ദീപക് മൂന്നു വര്‍ഷമായി ഇവിടെ ജോലിനോക്കിവരുകയാണ്. ഉടമയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അയനാവരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story