Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കും -ഹിസ്​ബ്​ നേതാവ്​

text_fields
bookmark_border
കശ്​മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കും -ഹിസ്​ബ്​ നേതാവ്​
cancel

ശ്രീനഗർ: ചാവേറുകളെ ഉപയോഗിച്ച്​ കശ്​മീരിനെ ഇന്ത്യൻ സൈനികരുടെ ശവപ്പറമ്പാക്കുമെന്ന്​ ഹിസ്​ബുൽ മുജാഹിദീൻ നേതാവ് സയ്യിദ്​ സലാഹുദ്ദീൻ. മാധ്യമങ്ങൾക്ക്​ നൽകിയ അഭിമുഖത്തിലാണ്​ സലാഹുദ്ദീ​​െൻറ അഭിപ്രായ പ്രകടനം. താഴ്​വരയിൽ സായുധ പോരാട്ടമല്ലാതെ മറ്റൊരു പരിഹാരമില്ല. ഇക്കാര്യം കശ്​മീർ നേതൃത്വത്തിനും ജനങ്ങൾക്കും പോരാളികൾക്കുമെല്ലാം അറിയാം. കശ്​മീർ തർക്ക മേഖലയാണെന്ന്​ ഇന്ത്യൻ ഭരണകൂടം മനസിലാക്കണം.

ബുർഹാൻ വാനിയുടെ മരണത്തോടെ കശ്​മീരിലെ പ്രവർത്തനം സന്നിഗ്​ധ ഘട്ടത്തിലെത്തിയിരിക്കുകയാണ്​. ഒരു പ്രശ്​നമെന്ന നിലയിൽ ഇത്​ നിങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ചർച്ചകൾകൊണ്ടുള്ള ആവശ്യകതയെന്താണെന്നും നമുക്ക്​ നമ്മുടെ ശക്​തി ​പ്രകടിപ്പിക്കേണ്ടതായി വരുമെന്നും 69കാരനായ ഹിസ്​ബ്​ നേതാവ്​ പറഞ്ഞു. ജൂലൈ എട്ടിലെ സൈനിക ഏറ്റുമുട്ടലിടെ ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി​ വധി​ക്കപ്പെട്ടതോടെയാണ്​ കശ്​മീർ സംഘർഷഭരിതമായത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story