നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി
text_fieldsഹാങ്ഷൂ: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. ആണവ ദാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വം, പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി, പാകിസ്താൻ ആസ്ഥാനമായി പ്രവർത്തനം നടത്തുന്ന തീവ്രവാദി സംഘടനകൾ എന്നീ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ട്.
ആണവ ധാതാക്കളുടെ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. മോദി-ജിന്‍പിങ് കൂടിക്കാഴ്ചയോടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള സാധ്യത തെളിയും.
മൂന്നു മാസത്തിനിടെ ഇന്ത്യ-ചൈന രാഷ്ട്രത്തലവന്മാർ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജൂണിൽ താഷ്കന്‍റിൽ നടന്ന ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷൻ ഉച്ചകോടിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്റ്റംബറിൽ ഗോവയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ ചൈന അന്തിമ തീരുമാനമെടുത്തിട്ടില്ല.
യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് തുടങ്ങി പ്രമുഖ രാഷ്ട്രത്തലവന്മാര്‍ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം, സാമ്പത്തിക മേഖലയിലെ ഘടനാപരിഷ്കരണം, തൊഴിലവസരം സൃഷ്ടിക്കല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ തിങ്കളാഴ്ച സമാപിക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
