ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനം
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിക്ക് ചൈന സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധവിമാനം. അരുണാചല്‍പ്രദേശിന്‍െറ കിഴക്കു ഭാഗത്തായി തിബത്തിന്‍െറ സംയംഭരണാധികാര മേഖലയിലുള്ള ദവോചെങ് യാര്‍ഡ്ലിങ് വിമാനത്താവളത്തിലാണ് ചൈനയുടെ യുദ്ധവിമാനം കണ്ടത്തെിയത്. 1400 അടി ഉയരത്തിലുള്ള ദവോചെങ് യാര്‍ഡ്ലിങ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളമാണ്.
വിമാനത്തിന്‍െറ ചിത്രം ട്വിറ്ററിലും രണ്ട് പ്രതിരോധ വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജെ20 വിഭാഗത്തിലുള്ള വിമാനം ടാര്‍പ്പോളിന്‍കൊണ്ട് മറച്ചനിലയിലാണ് ചിത്രത്തില്‍. ഇന്ത്യ ഹിമാലയത്തില്‍ സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈല്‍ സ്ഥാപിക്കുന്നതിനെതിരെ ദിവസങ്ങള്‍ക്കു മുമ്പാണ് ചൈന മുന്നറിയിപ്പു നല്‍കിയത്.
‘രാജ്യസുരക്ഷ രാജ്യത്തിന്‍െറ ഉത്തരവാദിത്തമാണെ’ന്ന് ഇതിനോട് ഇന്ത്യന്‍ വ്യോമസേന പ്രതികരിച്ചിരുന്നു. കടലില്‍നിന്ന് 290 കിലോമീറ്ററില്‍ കൂടുതല്‍ കരയിലെ ലക്ഷ്യത്തിലത്തൊന്‍ ബ്രഹ്മോസ് മിസൈലിനു കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
