സ്വാതി വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി
text_fieldsചെന്നൈ: സോഫ്റ്റ്വെയര്‍ കമ്പനി എന്‍ജിനീയര്‍ സ്വാതി നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ളെന്ന് മദ്രാസ് ഹൈകോടതി. സംസ്ഥാന പൊലീസിന്‍െറ അന്വേഷണം തൃപ്തികരമാണെന്ന് ജസ്റ്റിസ് പി.എന്‍. പ്രകാശ് ഉത്തരവില്‍ വ്യക്തമാക്കി. പ്രതി രാംകുമാറിന്‍െറ അമ്മ പി. പുഷ്പമാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. പൊലീസ് പലതും ഒളിച്ചുവെക്കുകയാണെന്നും യഥാര്‍ഥ കുറ്റവാളിയെ രക്ഷിക്കാനാണ് നിരപരാധിയായ തന്‍െറ മകനെ അറസ്റ്റ് ചെയ്തതെന്നും ഹരജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. സ്വാതിയുടെ ലാപ്ടോപ്പും സിം കാര്‍ഡും കര്‍ണാടകയില്‍ നിന്നാണ് കണ്ടത്തെിയതെന്നും മറ്റൊരു പ്രണയബന്ധം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിച്ചു. ബംഗളൂരുവില്‍ നിന്ന് കണ്ടത്തെിയ തെളിവുകള്‍ മറച്ചുവെച്ചു.
കൊല്ലപ്പെടുന്നതിന് മുമ്പ് സ്വാതി മുസ്ലിമിനെ വിവാഹം കഴിച്ചെന്നും ഇസ്ലാം മത വിശ്വാസിയായെന്നും ബംഗളൂരുവിലെ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന വാദം കോടതി തള്ളി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ളെന്ന് ജഡ്ജി പറഞ്ഞു. മാധ്യമങ്ങള്‍ സത്യം മാത്രം എഴുതുക. തെറ്റായ കാര്യങ്ങള്‍ സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തും. ഇന്ത്യ പോലുള്ള രാജ്യത്ത് മാധ്യമങ്ങളെ തടയാനാകില്ല. അത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 24ന് ചെന്നൈ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ ജോലിക്ക് പോകാന്‍ ട്രെയിന്‍ കാത്തുനില്‍ക്കെയാണ് മറ്റ് യാത്രക്കാരുടെ കണ്‍മുന്നില്‍ സ്വാതി കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
