Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്ത് പ്രസിഡന്റ് ഡല്‍ഹിയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച അദ്ദേഹം ചര്‍ച്ച നടത്തും. വ്യാപാരം, സുരക്ഷ, ഭീകരതാ പ്രതിരോധം തുടങ്ങിയ രംഗങ്ങളില്‍ കരാറുകള്‍ ഒപ്പുവെക്കും.
മുതിര്‍ന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് പ്രമുഖര്ക്കുമൊപ്പമാണ് സീസി എത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രധാനമന്ത്രിക്കു പുറമെ, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെ മടങ്ങും. 2013ല്‍ മുഹമ്മദ് മുര്‍സി ന്യൂഡല്‍ഹിയില്‍ വന്നുപോയ ശേഷം ഈജിപ്ത് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇപ്പോഴാണ്.
Next Story
