Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്‍െറ...

രാഹുലിന്‍െറ പരാമര്‍ശത്തിനെതിരെ കെജ്രിവാള്‍

text_fields
bookmark_border
രാഹുലിന്‍െറ പരാമര്‍ശത്തിനെതിരെ കെജ്രിവാള്‍
cancel
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് അരവിന്ദ് കെജ്രിവാള്‍. സൈനികരുടെ ചോരയില്‍നിന്ന് ലാഭമൂറ്റുകയാണ് മോദിയെന്ന് വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന റാലിയില്‍ രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. രാഹുല്‍ വിമര്‍ശിച്ചത് മോദിയെയാണെങ്കിലും അത് സൈനികര്‍ക്കെതിരായ പരാമര്‍ശമായി ചിത്രീകരിച്ച് ബി.ജെ.പി വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നാലെയാണ് ആം ആദ്മി അധ്യക്ഷന്‍െറ പ്രതികരണം. സൈനികര്‍ ധീരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും രാഹുലിന്‍െറ പരാമര്‍ശം അപലപനീയമാണെന്നും കെജ്രിവാള്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ ഭിന്നതകളും മാറ്റിവെച്ച് രാജ്യസുരക്ഷക്കായി  പ്രധാനമന്ത്രിക്ക് പിന്തുണനല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണത്തിന്‍െറ തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതിന്‍െറ പേരില്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍നിന്ന് രൂക്ഷവിമര്‍ശം നേരിടുന്നതിനിടെയാണ് കെജ്രിവാളിന്‍െറ പ്രസ്താവന.
Show Full Article
TAGS:Aravind kejrival 
Next Story