Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരസേനാ മേധാവി മുന്നൊരുക്കം വിലയിരുത്തി
text_fieldsbookmark_border
ഉധംപൂര്‍: ഇന്ത്യന്‍ മിന്നലാക്രമണത്തെതുടര്‍ന്ന് തിരിച്ചടിയുണ്ടായാല്‍ നേരിടാനുള്ള സൈനിക മുന്നൊരുക്കം വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ് വടക്കന്‍ കമാന്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ചു. ഉന്നതതല യോഗത്തില്‍ ജമ്മു-കശ്മീരിലെയും അതിര്‍ത്തിയിലെയും സൈനിക തയാറെടുപ്പ് അവലോകനം ചെയ്തു.
ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി വടക്കന്‍ കമാന്‍ഡ് ആണ് മിന്നലാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ലിപ, തട്ടപാനി, ഭീംബെര്‍, കെല് എന്നിവിടങ്ങളിലെ ഏഴ് ഭീകരതാവളങ്ങളില്‍ വിജയകരമായി ആക്രമണം നടത്തി തിരിച്ചത്തെിയ സൈനികരെ സേനാമേധാവി
അഭിനന്ദിച്ചു. പടിഞ്ഞാറന്‍ കമാന്‍ഡ് സന്ദര്‍ശിച്ചും സൈനിക ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തുമെന്നാണ് അറിയുന്നത്.
Next Story
