Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിഴ ഉടന്‍ അടക്കണമെന്ന് ശ്രീ ശ്രീ രവിശങ്കറിനോട് കോടതി

text_fields
bookmark_border
പിഴ ഉടന്‍ അടക്കണമെന്ന് ശ്രീ ശ്രീ രവിശങ്കറിനോട് കോടതി
cancel

ഡല്‍ഹി: മാർച്ച് 11 മുതൽ 13  വരെ ദല്‍ഹിയിലെ യമുനാ നദിയുടെ തീരത്ത് ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട് നല്‍കാനുള്ള പിഴ ഉടന്‍ ഒടുക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കോടതി. യമുനനദീ തടം നിരപ്പാക്കി ആയിരം ഏക്കറില്‍ നടത്തിയ സാംസ്കാരികോത്സവത്തിനെതിരെ വ്യാപക വിമര്‍ശമുയരുകയും പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പരിസ്ഥിതി പ്രവര്‍ത്തകര്‍ ട്രൈബ്യൂണലില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരിപാടി നടത്താന്‍ അനുവാദം നല്‍കിയ കോടതി അഞ്ചു കോടി രൂപ പിഴയൊടുക്കാന്‍ രവിശങ്കറിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക അടക്കാനാകില്ളെന്ന് രവിശങ്കര്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ അടക്കാന്‍ നിര്‍ദേശിച്ച കോടതി ബാക്കി തുകക്ക് ഒരു മാസത്തെ സമയം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ പിഴസംഖ്യയില്‍ ബാക്കി വരുന്ന 4.75 കോടി രൂപ ആര്‍ട് ഓഫ് ലിവിങ് ഇതുവരെയും നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ രൂക്ഷ വിമര്‍ശമുണ്ടായിരിക്കുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story