ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി: സമവായമായില്ലെന്ന് വെങ്കയ്യ
text_fieldsഹൈദരാബാദ്: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്ന കാര്യത്തില്‍ സമവായമായിട്ടില്ലെനും അടിസ്ഥാന സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. ഏറെക്കാലമായി പരിഗണനയിലുള്ളതാണ് ഈ വിഷയം. എന്നാല്‍, സമവായത്തിലത്തൊനായിട്ടില്ല. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍വന്നതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഈ ആവശ്യമുന്നയിക്കുന്നത്. അതിനുമുമ്പ് 10 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നത് സംബന്ധിച്ച് ആപ് സര്‍ക്കാര്‍ മേയ് 18ന് കരട് ബില്‍ പ്രസിദ്ധീകരിച്ചിരുന്നു. പൊലീസ്, ഭൂമി, മുനിസിപ്പല്‍ കോര്‍പറേഷന്‍, ഉദ്യോഗസ്ഥര്‍ എന്നിവ ഡല്‍ഹി സര്‍ക്കാറിന്‍െറ കീഴില്‍ കൊണ്ടുവരുന്നതാണ് കരട് ബില്‍.
ജൂണ്‍ 30 വരെ ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രവുമായി മറ്റൊരു ഏറ്റുമുട്ടലിനാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതിലൂടെ വഴി തുറന്നത്. ‘ഡല്‍ഹി സംസ്ഥാന ബില്‍ 2016’ സര്‍ക്കാറിന്‍െറ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
