Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡീസൽ വാഹന നിയന്ത്രണം: ചൊവ്വാഴ്ച റിപ്പോർട്ട് നൽകാൻ ഹരിത ട്രൈബ്യൂണൽ നിർദേശം

text_fields
bookmark_border
ഡീസൽ വാഹന നിയന്ത്രണം: ചൊവ്വാഴ്ച റിപ്പോർട്ട് നൽകാൻ ഹരിത ട്രൈബ്യൂണൽ നിർദേശം
cancel

ന്യൂഡൽഹി: ഡീസൽ വാഹന നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നോട്ടീസ്. സംസ്ഥാനങ്ങളിലെ വായു മലനീകരണം കൂടിയ നഗരങ്ങളെ കുറിച്ച് നാളെ റിപ്പോർട്ട് നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ചീഫ് സെക്രട്ടറിമാർക്കെതിരെ അറസ്റ്റ് വോറന്‍റ് പുറപ്പെടുവിക്കുമെന്നും ഹരിത ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ വായു മലനീകരണം കൂടിയ നഗരങ്ങളുടെ കണക്കുകൾ, ഡീസൽ വാഹനങ്ങളുടെ എണ്ണം, ജനസംഖ്യ, മലനീകരണത്തിന്‍റെ തോത് എന്നിവയെകുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. എന്നാൽ, കേസ് ഇന്ന് പരിഗണിച്ചപ്പോൾ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തി. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ ട്രൈബ്യൂണൽ കർശന നിർദേശം നൽകിയത്.

10 വർഷം പഴക്കമുള്ളതും 2000 സി.സിയിൽ കൂടുതലുമുള്ള ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിലും കേരളത്തിലും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബംഗളൂരു, കൊൽക്കത്ത, മുംബൈ നഗരങ്ങളിലും നിരോധം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഹരജിയാണ് ട്രൈബ്യൂണൽ പരിഗണിച്ചത്.

അതേസമയം, ഡൽഹിക്ക് പുറത്തേക്ക് നിരോധം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. ഡീസൽ വാഹനങ്ങൾക്ക് നിരോധം ഏർപ്പെടുത്തുന്നത് വഴി വലിയ വാഹനങ്ങളുടെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഹരജിയിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story