ദാവൂദ്–കഡ്സെ ബന്ധം: ഹരജിയിൽ ജൂൺ ആറിന് വാദം കേൾക്കും
text_fieldsമുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമും മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്നാഥ് കഡ്സെയും തമ്മിൽ ഫോൺ സംഭാഷണം നടത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹാക്കർ മനീഷ് ഭംഗാളെ നൽകിയ ഹരജി ബോംബെ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ജൂൺ ആറിന് വാദം കേൾക്കും.
പാക് ടെലിഫോൺ കമ്പനിയുടെ വെബ്സൈറ്റിൽ നുഴഞ്ഞുകയറി ദാവൂദിെൻറ ഭാര്യ മെഹ്ജബിെൻറ പേരിലുള്ള നാല് നമ്പറുകളുടെ ഫോൺവിളി പട്ടിക ചോർത്തിയ ഗുജറാത്തുകാരനായ എത്തിക്കൽ ഹാക്കർ മനീഷ് ഭംഗാളെ ഞായറാഴ്ചയാണ് അവധിക്കാല ബെഞ്ചിൽ ഹരജി നൽകിയത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. 2015 മേയ് മാസത്തിനും കഴിഞ്ഞ ഏപ്രിലിനുമിടയിൽ നിരവധി തവണ ദാവൂദിന്‍റെ നമ്പറിൽ നിന്ന് ഏക്നാഥ് കഡ്സെയുടെ മൊബൈലിലേക്ക് വിളികൾ വന്നെന്നാണ് ആരോപണം.
മെഹ്ജബീെൻറ പേരിലുള്ള ഫോൺവിളിപ്പട്ടിക മനീഷ് ഭംഗാളെ കഴിഞ്ഞ 18 ന് മുംബൈ പൊലീസിന് കൈമാറിയിരുന്നു. എന്നാൽ, പൊലീസ് കേസെടുത്തിട്ടില്ല. പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഭംഗാളെ ആരോപിക്കുന്നത്. ഫോൺവിളിപ്പട്ടിക ലഭിക്കും മുമ്പ് കഡ്സെ ഉപയോഗിച്ച സിംകാർഡിെൻറ കമ്പനിയിൽ നിന്ന് തിരക്കിട്ട് ജൽഗാവ് പൊലീസ് സൂപ്രണ്ട് ക്ലീൻ ചിറ്റ് എഴുതിവാങ്ങിയതും മുംബൈ ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയതും ഭംഗാളെ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യ സുരക്ഷാർഥമാണ് പാക് വെബ്സൈറ്റിൽ നുഴഞ്ഞുകയറിയതെന്നും ഇപ്പോൾ തന്‍റെ ജീവൻ ഭീഷണിയിലായെന്നും ഭംഗാളെ പറയുന്നു. താൻ കണ്ടെടുത്ത തെളിവുകൾ നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അതിനാൽ കേസിൽ ഇടപെടണമെന്നുമാണ് കോടതിയോട് ഭംഗാളെ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
