ആ ചിത്രം തുഫൈലിന്‍െറതായിരുന്നു...
text_fieldsഇസ്ലാമാബാദ്: സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചവര്‍ക്ക് സഫര്‍ അലി ഇപ്പോള്‍ നന്ദിപറയുന്നു. രണ്ടുവര്‍ഷം മുമ്പ് പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍നിന്ന് കാണാതായ ഏഴു വയസ്സുകാരന്‍ മകന്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുവെന്ന് സഫര്‍ അലി അറിഞ്ഞത് സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ്.
2014 ജൂണിലായിരുന്നു തുഫൈല്‍ ഇസ്മയില്‍ എന്ന അഞ്ചുവയസ്സുകാരന്‍ മകനെ കാണാതായത്. മകനുവേണ്ടി സഫര്‍ അലിയും കുടുംബവും അലയാന്‍ ഇനി ഇടം ബാക്കിയില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടത്തൊനായില്ല. സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന തുഫൈലിന്‍െറ അമ്മാവന്‍ യാദൃച്ഛികമായാണ് രണ്ടുമാസം മുമ്പ് സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തുവന്ന ആ സന്ദേശം കാണാനിടയായത്. ഇന്ത്യക്കാരനായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത കാണാതായ പയ്യന്‍െറ ചിത്രത്തിന് തുഫൈല്‍ ഇസ്മായിലുമായി നല്ല സാദൃശ്യം. അയാള്‍ നല്‍കിയ നമ്പറില്‍ തുഫൈലിന്‍െറ അമ്മാവന്‍ ബന്ധപ്പെട്ടു. ഒടുവില്‍ അതുറപ്പിച്ചു. തുഫൈല്‍ ജീവിച്ചിരിക്കുന്നു. രാജസ്ഥാനില്‍ പൊലീസ് കസ്റ്റഡിയില്‍ അവന്‍ ഉണ്ടെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് കിട്ടിയത്.
കഴിഞ്ഞ 45 ദിവസമായി സഫര്‍ അലിയും കുടുംബവും തുഫൈലിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ്. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. കടമ്പകള്‍ കടന്ന് പ്രിയ മകനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തുഫൈലിന്‍െറ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
