രാജ്യസഭ: ബി.ജെ.പി 12 പേരെ നാമനിര്‍ദേശം ചെയ്തു
text_fieldsന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ജൂണ്‍ 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, പിയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, നിര്‍മല സീതാരാമന്‍, ചൗധരി ബീരേന്ദ്ര സിങ് എന്നിവര്‍ അടക്കം 12 പേരെ ബി.ജെ.പി നാമനിര്‍ദേശം ചെയ്തു. ബി.ജെ.പി ഉപാധ്യക്ഷന്മാരായ ഓംപ്രകാശ് മാഥൂര്‍, പുരുഷോത്തം രൂപാല, ബിഹാര്‍ ഘടകം മുന്‍ പ്രസിഡന്‍റ് ഗോപാല്‍ നാരായണ്‍ സിങ് ഹര്‍ഷ് വര്‍ധന്‍ സിങ്, രാംകുമാര്‍ വര്‍മ, അനില്‍ മാധാവ് ദവെ, രാം വിചാര്‍ നേതം എന്നിവരാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്ന മറ്റു നേതാക്കള്‍. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് രാജ്യസഭയിലേക്ക് സാധ്യത കല്‍പിക്കുന്ന മറ്റൊരാള്‍.ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവും രാജ്യസഭയിലത്തൊന്‍ ശ്രമം നടത്തുന്നുണ്ട്. ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളില്‍ പതിനെട്ടോ പത്തൊമ്പതോ ബി.ജെ.പിക്ക് ലഭിച്ചേക്കും. ഏഴു മുതല്‍ ഒമ്പതുവരെയാണ് കോണ്‍ഗ്രസിന്‍െറ സാധ്യത.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
