Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളില്‍ മമത ബാനര്‍ജി അധികാരമേറ്റു

text_fields
bookmark_border
ബംഗാളില്‍ മമത ബാനര്‍ജി  അധികാരമേറ്റു
cancel

കൊല്‍കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കേശരി നാഥ് ത്രിപദി സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. 41 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയില്‍ 17 പുതുമുഖ മന്ത്രിമാരാണുള്ളത്.  തുടര്‍ച്ചയായ രണ്ടാം തവണയാണ് മമത മുഖ്യമന്ത്രിയായി  അധികാരമേല്‍ക്കുന്നത്.

സംസ്ഥാനം ഇതുവരെ കണ്ട ഏറ്റവും പ്രൗഢമായ സത്യപ്രതിജ്ഞാ ചടങ്ങാണ് കൊല്‍കത്തയിലെ റെഡ് റോഡില്‍ നടന്നത്.  30, 000 പേര്‍ക്ക് പങ്കെടുക്കാവുന്ന വേദിയാണ് ഒരുക്കിയിരുന്നത്. വിശിഷ്ട അതിഥികള്‍ക്ക് ഇരിക്കാന്‍ ശീതികരിച്ച ലോഞ്ചും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഭൂട്ടാന്‍ പ്രധാനമന്ത്രി സേറിങ് തോബ്ഗേ ചടങ്ങില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവരും  സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
294 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് മമത സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്. പാര്‍ട്ടിക്ക് ലോക്സഭയില്‍ 35 അംഗങ്ങളും രാജ്യസഭയില്‍ 12 അംഗങ്ങളുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story