‘നീറ്റ്’ രണ്ടാംഘട്ടം: അപേക്ഷ ക്ഷണിച്ചു
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തിനുള്ള ദേശീയ പ്രവേശ പരീക്ഷ (നീറ്റ്) രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴി www.aipmt.nic.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയുടെ സിലബസും യോഗ്യത മാനദണ്ഡങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 21ന് വരെ അപേക്ഷ സ്വീകരിക്കും. ജൂലൈ 24നാണ് രണ്ടാംഘട്ട പരീക്ഷ.
6.5 ലക്ഷം വിദ്യാര്‍ഥികളാണ് മേയ് ഒന്നിന് നടന്ന നീറ്റിന്‍െറ ഒന്നാംഘട്ട പരീക്ഷ എഴുതിയത്. ഒന്നാം ഘട്ടം എഴുതാന്‍ കഴിയാത്തവര്‍ക്കായാണ് രണ്ടാംഘട്ടം നടത്താന്‍ ആദ്യം സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഒന്നാംഘട്ടം എഴുതിയവര്‍ക്കും രണ്ടാംഘട്ടത്തില്‍ അവസരം നല്‍കാന്‍ സുപ്രീംകോടതി പിന്നീട് അനുവദിച്ചു. എന്നാല്‍, അത്തരത്തില്‍ പരീക്ഷ എഴുതുന്നവരുടെ രണ്ടാം ഘട്ടത്തിലെ മാര്‍ക്കാവും റാങ്ക് പട്ടികക്ക് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
