ഹരീഷ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തു
text_fieldsഡെറാഡൂണ്‍: കൈക്കൂലി കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തു. കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ഹരീഷ് റാവത്ത് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതായ ഒളിക്യാമറാ ദ്യശ്യങ്ങള്‍ ഒരു ടെലിവിഷന്‍ പുറത്ത് വിട്ടിരുന്നു. ഈ കേസിലാണ് സി.ബി.ഐ റാവത്തിനെ ചോദ്യം ചെയ്തത്.
ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയതിനെ തുടർന്ന് രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ ഉത്തരാഖണ്ഡില്‍ മാര്‍ച്ച് 27ന് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് വിശ്വാസ വോട്ടെടുപ്പ് നടക്കുകയും ഹരീഷ് റാവത്ത് അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം കൈക്കൂലി കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന റാവത്തിന്‍െറ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇതിനെ തുടര്‍ന്ന് സി.ബി.ഐ മെയ് അഞ്ചിനും ഒമ്പതിനും റാവത്തിന് സമന്‍സ് അയച്ചെങ്കിലും സമയം നീട്ടിനല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന് ഇന്നാണ് റാവത്തിനെ സി.ബി.ഐ ചോദ്യം ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
