കശ്മീരില്‍ ഏറ്റുമുട്ടല്‍; ജയ്ഷെ ഭീകരരെ വധിച്ചതായി പൊലീസ്
text_fieldsശ്രീനഗര്‍: കശ്മീരിലെ സരൈബാല്‍ മേഖലയില്‍ പൊലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിെൻറ മുതിര്‍ന്ന കമാന്‍റര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ സായുധ സംഘത്തിന്‍െറ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മഹാരാജ ബസാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൈന്യം പരിശോധന നടത്തവെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ദിവസം ആയുധധാരികള്‍ നടത്തിയ വെടിവെപ്പില്‍ വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ സാദിബാല്‍ പ്രദേശത്തെ പൊലീസ് പോസ്റ്റിനുനേരെയുണ്ടായ വെടിവെപ്പിലാണ് എ.എസ്.ഐ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദ്, മുഹമ്മദ് സാദിഖ് എന്നിവര്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് നടത്തിയ തീവ്രവാദികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
