ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണവാഹന പരീക്ഷണം വിജയം
text_fieldsബംഗളൂരു: ഉപഗ്രഹ വിക്ഷേപണശേഷം ഭൂമിയില്‍ തിരിച്ചിറക്കാവുന്ന പുനരുപയോഗ വിക്ഷേപണ വാഹനം (ആര്‍.എല്‍.വി-ടി.ഡി) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹിരാകാശരംഗത്ത് ഇന്ത്യ മറ്റൊരു അപൂര്‍വ നേട്ടം സ്വന്തമാക്കി. തിങ്കളാഴ്ച രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിച്ച ആര്‍.എല്‍.വി-ടി.ഡി 10 മിനിറ്റ് നേരത്തെ ആകാശ സഞ്ചാരത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി.
ശബ്ദത്തിന്‍െറ അഞ്ചിരട്ടി വേഗതയില്‍ ബഹിരാകാശത്തേക്ക് കുതിച്ച ആര്‍.എല്‍.വി-ടി.ഡിയില്‍നിന്ന് 50 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് ബൂസ്റ്റര്‍ റോക്കറ്റ് വേര്‍പെട്ടു. വീണ്ടും 20 കിലോമീറ്റര്‍ ഉയര്‍ന്നാണ് ആര്‍.എല്‍.വി-ടി.ഡി തിരിച്ചിറങ്ങിയത്. പരീക്ഷണം വിജയിച്ചതോടെ, പിന്നില്‍ തീ പിടിച്ചാല്‍ കത്തിത്തീരുംവരെ കുതിച്ചുപായുന്ന റോക്കറ്റുകള്‍ ഇന്ത്യയില്‍നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നുറപ്പായി.
ബഹിരാകാശ വിമാനം, പുനരുപയോഗ വിക്ഷേപണ റോക്കറ്റ്, സ്പേസ് ഷട്ടില്‍ എന്നിങ്ങനെ വിശേഷണമുള്ള ആര്‍.എല്‍.വി-ടി.ഡി (റീയൂസബ്ള്‍ ലോഞ്ച് വെഹിക്കിള്‍-ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ ) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉതകുന്ന ഇന്ത്യന്‍ പരീക്ഷണത്തിന്‍െറ ആദ്യ ശ്രമം കൂടിയാണ്. 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ചിറകുകളും വിമാനത്തോട് സാദൃശ്യവുമുള്ള ചെറുമാതൃകയാണ് തിങ്കളാഴ്ച പരീക്ഷണാര്‍ഥം വിക്ഷേപിച്ചത്. 95 കോടിയാണ് ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
