Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീനഗറില്‍ രണ്ടിടത്ത് തീവ്രവാദി ആക്രമണം: മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗറില്‍ രണ്ടിടത്ത് തീവ്രവാദി ആക്രമണം: മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു
cancel

ജമ്മു: ശ്രീനഗറിലെ രണ്ടിടത്തായി തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസുകാര്‍ കൊല്ലപ്പെട്ടു. സെന്‍റട്രല്‍ ശ്രീനഗറിലെ സാദിബാല്‍ പൊലീസ് സ്റ്റേഷനു പുറത്താണ് രാവിലെ വെടിവെപ്പുണ്ടായത്. ബൈക്കിലത്തെിയ തീവ്രവാദികള്‍ പൊലീസുകാര്‍ക്കെതിരെ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ നസീര്‍ അഹമ്മദ്, കോണ്‍സ്റ്റബിള്‍ ബഷീര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതേസമയം, തെങ്പോറയിലും തീവ്രവാദികള്‍ ആക്രമണം നടത്തി. പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം റൈഫിള്‍ പിടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story