ഇംഗ്ലണ്ടിലെ ലൗട്ടണ്‍ നഗരത്തിന്‍െറ ഭരണ സാരഥ്യത്തില്‍ മലയാളി സാന്നിധ്യം
text_fieldsപത്തനംതിട്ട: ഇംഗ്ളണ്ടിലെ നഗരമായ ലൗട്ടണിന്‍െറ ഭരണസാരഥ്യത്തില്‍ ഇനി മലയാളി സാന്നിധ്യവും. പത്തനംതിട്ട വയലത്തല പള്ളിക്കല്‍ കുടുംബാംഗമായ ഫിലിപ് എബ്രഹാം പട്ടണത്തിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കാണ് നിയോഗിക്കപ്പെട്ടത്.
1972ല്‍ എന്‍ജിനീയറിങ് പഠനത്തിനായി ഇംഗ്ളണ്ടില്‍ പോയ ഫിലിപ് പിന്നീട് പത്രപ്രവര്‍ത്തകനും പത്രമുടമയുമായി. 20 വര്‍ഷമായി അവിടെ ‘കേരള ലിങ്ക്’ എന്ന പത്രം നടത്തുന്നു. മലയാളികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. ലൗട്ടണ്‍ റെസിഡന്‍റ്സ് അസോസിയേഷന്‍െറ പ്രതിനിധിയായി ഇംഗ്ളണ്ടിലെ പ്രമുഖ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ഡെപ്യൂട്ടി മേയറായത്.
ഒരു വര്‍ഷത്തിനുള്ളില്‍ ഡെപ്യൂട്ടി മേയര്‍ അടുത്ത മേയറാകുന്ന പതിവാണ് യു.കെയിലുള്ളത്. അതുകൊണ്ടുതന്നെ ലെവ്ട്ടന്‍െറ മേയര്‍പദത്തിലേക്ക് ഫിലിപ് എബ്രഹാമിന്‍െറ പടിയേറ്റം അടുത്തവര്‍ഷം ഉണ്ടാകുമെന്നു സ്വാഭാവികമായി അനുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
