Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയകാന്ത് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു

text_fields
bookmark_border
  • ഡി.എം.ഡി.കെക്ക് സംസ്ഥാന പദവി നഷ്ടപ്പെടും
വിജയകാന്ത് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു
cancel

ചെന്നൈ: പരാജയത്തിന്‍െറ പടുകുഴിയില്‍വീണ ക്യാപ്റ്റന്‍ വിജയകാന്ത് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാധ്യമങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന അദ്ദേഹം ട്വിറ്ററില്‍ സിനിമാ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചു. മകന്‍ ഷണ്‍മുഖ പാണ്ഡ്യനോടൊപ്പം  ‘തമിഴന്‍ എന്‍ട്രു സൊല്‍’ എന്ന ചിത്രത്തില്‍ മുഴുനീളവേഷം കൈകാര്യംചെയ്യുന്നത് വിജയകാന്താണ്.

മുമ്പ് തീയതി കുറിച്ചിരുന്നെങ്കിലും ക്യാപ്റ്റന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ തിരക്കുമൂലം മാറ്റിവെക്കപ്പെടുകയായിരുന്നു. മകന്‍െറ സിനിമാ ജീവിതത്തിന്‍െറ വഴിത്തിരിവുണ്ടാക്കുന്ന ചിത്രത്തില്‍ ഒരിടവേളക്കു ശേഷമാണ് ക്യാപ്റ്റന്‍ പങ്കാളിയാകുന്നത്. സീറ്റും വേണ്ടത്ര വോട്ടിങ്ശതമാനവുമില്ലാതെ വിജയകാന്തിന്‍െറ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകത്തിന് സംസ്ഥാന പാര്‍ട്ടി പദവി നഷ്ടപ്പെടുന്നതിനിടെയാണ് സിനിമയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യം 29 അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി ഇപ്രാവശ്യം സമ്പൂര്‍ണ പരാജയമായിരുന്നു. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വിജയകാന്തിന് കെട്ടിവെച്ച പണവും നഷ്ടമായി. സംസ്ഥാനമെങ്ങും 2.4 ശതമാനം വോട്ടാണ് പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ളത്. മൊത്തം പോള്‍ ചെയ്ത വോട്ടിന്‍െറ എട്ടുശതമാനം നേടുക. അല്ളെങ്കില്‍ പോള്‍ ചെയ്ത വോട്ടിന്‍െറ ആറു ശതമാനവും സംസ്ഥാനത്തെ ഓരോ 30ല്‍ ഒരു സീറ്റു വീതവും നേടണം. രണ്ടാമത്തെ മാനദണ്ഡപ്രകാരമാണ് നേരത്തേ സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചത്.  സീറ്റ് കിട്ടിയില്ളെങ്കിലും എട്ടു ശതമാനം വോട്ടിന്‍െറ ബലത്തില്‍ പദവി നിലനിര്‍ത്താമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story