വിവരവകാശ നിയമവും രാജസ്ഥാന്‍ പാഠപുസ്തകത്തില്‍ നിന്ന് പുറത്ത്
text_fieldsജയ്പൂര്‍: രാജ്യത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച വിവരവകാശ നിയമവും രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്തായി. സംസ്ഥാനത്തെ പുതുക്കിയ സിലബസില്‍ നിന്നാണ് വിവരവകാശത്തെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയത്. എട്ടാം തരത്തിലെ സോഷ്യല്‍ സയന്‍സ് പുസ്തകത്തിലെ 12 ാം അധ്യായത്തിലാണ് വിവരവകാശ നിയമത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത്.
വിവരവകാശ നിയമത്തിന് പുറമെ ഇതിന് വേണ്ടി പ്രയത്നിച്ച ആള്‍ക്കാരുടെ വിവരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2004 യു.പി.എ സര്‍ക്കാരാണ് വിവരവകാശ നിയമം നടപ്പിലാക്കിയത്. രാജ്യത്തെ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ഈ അവകാശത്തെ വിപുലമായി പ്രയോജനപ്പെടുത്തി വരുന്നതിനിടെയാണ് ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാറിന്‍്റെ നീക്കം. വിവരവകാശ നിയമം പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചത് വന്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മസ്ദൂര്‍ കിസാന്‍ ശക്തി സങ്കേതന്‍ കുറ്റപ്പെടുത്തി.
വിവരവകാശ നിയമത്തിന് വേണ്ടി രാജസ്ഥാനിലെ പാവപ്പെട്ട ജനങ്ങള്‍ പ്രധാന പങ്കാണ് വഹിച്ചതെന്നും സംഘടന അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പറയുന്ന പാഠം ചരിത്ര പുസ്തകത്തില്‍ നിന്ന് പിന്‍വലിച്ചതും പശുവിനെ ഗോമാതാവായി ചിത്രീകരിച്ച പാഠഭാഗം ഉള്‍പെടുത്തിയതും വന്‍ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
