പ്രധാനമന്ത്രി ഞായറാഴ്ച ഇറാനിലേക്ക്
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഇറാന്‍ സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. സന്ദര്‍ശനത്തിന് മുമ്പുതന്നെ എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ കുടിശ്ശികയായ 650 ബില്യണ്‍ ഡോളര്‍ (ഏകദേശം 43,000 കോടി രൂപ) നല്‍കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചു. തുര്‍ക്കിയിലെ ഹള്‍ക് ബാങ്ക് വഴിയാണ് നല്‍കുകയെന്ന് ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ സൗരഭ് കുമാര്‍ പറഞ്ഞു. ഇറാനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് യു.എസ് ബാങ്കുകള്‍ക്ക് വിലക്കുള്ളതിനാല്‍ ഡോളറിന് പകരം യൂറോയിലായിരിക്കും കുടിശ്ശിക നല്‍കുക.
2008ല്‍ ഇറാന്‍ സമുദ്രമേഖലയില്‍ ഒ.എന്‍.ജി.സി കണ്ടത്തെിയ എണ്ണപ്പാടങ്ങളില്‍ ഖനനം നടത്തുന്നതിന് വന്‍ശക്തി രാജ്യങ്ങള്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം തടസ്സമായിരുന്നു. ഉപരോധം ഭാഗികമായി പിന്‍വലിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ കഠിനശ്രമമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.
മേഖലയിലെ പരസ്പര സഹകരണം, അടിസ്ഥാന സൗകര്യം, ഊര്‍ജസഹകരണം, വ്യാപാരബന്ധം, ഇരുരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ സഹകരണം തുടങ്ങിയ രംഗങ്ങളിലെ മുന്നേറ്റം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജണ്ടയായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
