തമിഴ്നാട്ടില്‍ രണ്ടു ദിവസംകൂടി കനത്ത മഴ
text_fields
ചെന്നൈ: ശ്രീലങ്കയുടെ വടക്കായി ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും രണ്ടു ദിവസത്തേക്ക് മഴ ശക്തിപ്പെടുമെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കി. നാഗപട്ടണം, കാരയ്ക്കല്‍, പാമ്പന്‍, തൂത്തുക്കുടി, രാമേശ്വരം, കുളച്ചല്‍ തുറമുഖങ്ങളില്‍ മുന്നറിയിപ്പ് സന്ദേശം പുറപ്പെടുവിച്ചു. തമിഴ്നാടിന്‍െറയും പുതുച്ചേരിയുടെയും തീരപ്രദേശങ്ങളില്‍ ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, നാഗപട്ടണം, കടലൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, പുതുക്കോട്ടൈ, കന്യാകുമാരി ജിലയില്‍. കടലാക്രമണത്തില്‍ പത്തോളം വീടുകള്‍ തകര്‍ന്നു. ഡിസംബറിലെ നൂറ്റാണ്ട് കണ്ട മഴക്കുശേഷം എത്തിയ മഴയെ ചെന്നൈ നിവാസികള്‍ അല്‍പം ഭീതിയോടെയാണ് വരവേല്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
