സിവില്‍ സര്‍വിസ് റാങ്കുകാരിയുടെ പേരില്‍ ഫേസ്ബുകില്‍ 35 വ്യാജ പ്രൊഫൈല്‍
text_fieldsന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടിന ദാബിയുടെ പേരില്‍ 35ലേറെ വ്യാജ ഫേസ്ബുക് പ്രൊഫൈലുകള്‍. ആദ്യ ഉദ്യമത്തില്‍ സിവില്‍ സര്‍വിസ് കടമ്പ കടന്ന ടിനയുടെ തിളക്കം മുതലാക്കി സംവരണത്തെ പുച്ഛിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്യുന്നവയാണ് ഇതില്‍ ചിലത്.
വിവിധ വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയും സുഹൃത്തുക്കളും പ്രമുഖരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ചെയ്തും സാമൂഹികവിരുദ്ധര്‍ നടത്തുന്ന വിക്രിയ അതിരുവിട്ടതോടെ ടിന രംഗത്തത്തെി. തന്‍െറ പേരില്‍ തുടങ്ങിയ പേജുകളോ മറ്റു പ്രൊഫൈലുകളോ അഭിപ്രായപ്രകടനങ്ങളോ തന്‍െറ അറിവോടെയല്ളെന്ന് യഥാര്‍ഥ ഫേസ്ബുക് അക്കൗണ്ട് മുഖേന അവര്‍ അറിയിച്ചു. ‘കഠിനാധ്വാനം ചെയ്ത് വിജയം നേടിയ തന്നെപ്പോലെ ഒരു സാധാരണ പെണ്‍കുട്ടിയെ മന$സമാധാനത്തോടെ ഇരിക്കാന്‍പോലും ചില സാമൂഹികവിരുദ്ധര്‍ അനുവദിക്കാത്തത് വേദനജനകമാണ്. അത്തരം വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചവര്‍ക്ക് തന്‍െറ പ്രതിച്ഛായ കളങ്കപ്പെടുത്തുക മാത്രമാണ് ലക്ഷ്യം.
ഈ പേജുകള്‍ വ്യാജമാണെന്ന വിവരം ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം’ -അവര്‍ അഭ്യര്‍ഥിച്ചു. ഒരു വ്യാജ പ്രൊഫൈല്‍ വഴി സംവരണത്തിന് എതിരായി ടിനയുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ട സന്ദേശം സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് വിഷയത്തിന്‍െറ സങ്കീര്‍ണത വ്യക്തമായത്. തന്നെ ഏറ്റവും പ്രചോദിപ്പിച്ചയാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നും പട്ടികജാതിക്കാരിയായതിനാല്‍ ഡോ. അംബേദ്കറാണ് വിഗ്രഹമെന്ന് പറയാന്‍ തന്നെ നിര്‍ബന്ധിക്കുകയാണോ എന്നു ചോദിക്കുന്ന ഈ സ്റ്റാറ്റസ് ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അംബേദ്കറോട് ബഹുമാനമുണ്ടെന്നും ദലിതരുടെ ഉന്നമനത്തിന് ഒരുപാട് പ്രവര്‍ത്തിച്ച അദ്ദേഹം സംവരണത്തെ പിന്തുണച്ചിരുന്നില്ളെന്നും കുറഞ്ഞ കാലത്തേക്കുമാത്രം ഏര്‍പ്പെടുത്തിയ സംവരണം രാഷ്ട്രീയക്കാര്‍ വോട്ടുബാങ്കിന് ഉപയോഗിക്കുകയായിരുന്നെന്നും ആ സന്ദേശത്തിലുണ്ട്.
സംവരണം സംബന്ധിച്ച് ആര്‍.എസ്.എസ് മേധാവി നടത്തിയ അഭിപ്രായപ്രകടനത്തിന് സമാനമായ ഈ സന്ദേശം പ്രചരിപ്പിച്ചവരില്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനിയുടെ ഉപദേശകയും ഉള്‍പ്പെടും. സ്മൃതി ഇറാനിക്ക് പ്രസംഗം തയാറാക്കുന്ന സാമൂഹികമാധ്യമ മാനേജര്‍ ശില്‍പി തിവാരി നേരത്തേ ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരായ വ്യാജ വിഡിയോയും പ്രചരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
