Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രാ എം.പി മക്കളുടെ...

ആന്ധ്രാ എം.പി മക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതായി അഭിഭാഷകൻെറ പരാതി

text_fields
bookmark_border
ആന്ധ്രാ എം.പി മക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതായി അഭിഭാഷകൻെറ പരാതി
cancel

അമരാവതി: ലോക്സഭാ എം.പി തൻെറ മക്കളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതായി അഭിഭാഷകൻ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി. തെലുഗുദേശം പാർട്ടി (ടി.ഡി.പി) കകിന്ദ എം.പി തോട്ട നരസിംഹത്തിനെതിരെയാണ് സുരവരാപു വെങ്കട രവി  എന്ന അഭിഭാഷകൻ പരാതി നൽകിയത്. ക്രിമിനൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട  മറ്റുള്ളവരുടെ മൊബൈൽ നമ്പറുകളും അദ്ദേഹം പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. ഇരകളായ എല്ലാ കുട്ടികളും 16 വയസ്സിൽ താഴെയുള്ളവരാണ്.

സംഭവത്തിൽ അടിയന്തിര നടപടി കൈകൊള്ളാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ  ആന്ധ്ര ഡി.ജി.പിക്കും സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും നിർദേശം നൽകി. ജൂൺ 16 നകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

 

Show Full Article
TAGS:TDP MPNude Photos
Next Story