Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണത്തിന് വാര്‍ത്ത: കേരളത്തില്‍ പരാതികളില്ല
text_fieldsbookmark_border
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘പണത്തിന് വാര്‍ത്ത’ സംബന്ധിച്ച് പരാതികളില്ലാത്ത ഏക സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്. അതേസമയം, കമീഷന്‍െറ പരിശോധനയില്‍ പിടികൂടിയ 24.66 കോടി രൂപ കേരളത്തിന്‍െറ കാര്യത്തില്‍ സര്‍വകാല റെക്കോഡാണെന്നും കമീഷന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ ‘പണത്തിന് വാര്‍ത്ത’ സംബന്ധിച്ച 14 കേസുകളും പുതുച്ചേരിയില്‍ നാലു കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് കേരളത്തില്‍നിന്ന് ഒരു പരാതിയുമുണ്ടാകാതിരുന്നത്. കേരളത്തില്‍ കമീഷന് റെയ്ഡില്‍ പിടികൂടിയ 24.66 കോടിയില്‍ 1.67 കോടി രൂപ മാത്രമാണ് രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് വിട്ടുകൊടുത്തതെന്നും കമീഷന് അറിയിച്ചു.
Next Story
