സുരക്ഷ ഉറപ്പുവരുത്തിയാല്‍ ഇന്ത്യയിലേക്ക് വരാമെന്ന് മല്യ
text_fieldsമുംബൈ: സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുക്കമാണെന്ന് വിജയ് മല്യ. കുടിശ്ശികയായ വന്‍തുക തിരിച്ചടക്കാതിരിക്കില്ളെന്നും യുനൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിന്‍െറ (യു.ബി.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ മല്യ അറിയിച്ചു. വായ്പാ തുക ഉടന്‍ തിരിച്ചടക്കാന്‍ ശ്രമം നടത്തുമെന്ന് മല്യ ഉറപ്പുനല്‍കി. കൂടുതല്‍ തുക നല്‍കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ക്ക് മുമ്പാകെ പുതിയ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് മല്യയുടെ പ്രതീക്ഷയെന്ന് യു.ബി ഡയറക്ടര്‍മാരിലൊരാളായ കിരണ്‍ മജുംദാര്‍ ഷാ പറഞ്ഞു. ഇംഗ്ളണ്ടില്‍ കഴിയുന്ന മല്യക്ക് ഡയറക്ടര്‍ ബോര്‍ഡും യു.ബി ഗ്രൂപ്പിന്‍െറ പാര്‍ട്ണറായ ഹിനെകന്‍ കമ്പനിയും പിന്തുണ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
