Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവധിക്കാലത്ത്...

അവധിക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടി ലാത്തൂരിലെ കുട്ടികള്‍

text_fields
bookmark_border
അവധിക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടി ലാത്തൂരിലെ കുട്ടികള്‍
cancel

ലാത്തൂര്‍: കനത്ത വരള്‍ച അനുഭവപ്പെടുന്ന ലാത്തൂരിലെ കുട്ടികള്‍ അവധിക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. അനേകം ദൂരം താണ്ടിയും ദുരിതം അനുഭവിച്ചുമാണ് കുട്ടികള്‍ വെള്ളം കൊണ്ടുവരുന്നത്.

ലാത്തൂര്‍ താഖാ ഗ്രാമത്തിലെ ഗണേഷ് യാദവ് എന്ന 14കാരന്‍ 12ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന രണ്ട് പ്ലാസ്റ്റിക് കാനുകളാണ് സൈക്കിളില്‍ വഹിച്ച് കൊണ്ട് വരുന്നത്. വീട്ടില്‍ നിന്നും മൂന്ന് കി.മി ദൂരമുള്ള കുഴല്‍ കിണറില്‍ നിന്നും വെള്ളം കൊണ്ടു വരാന്‍ നാല് പ്രാവശ്യമാണ് ഈ കുട്ടി യാത്ര ചെയ്യുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

ഇതേ ഗ്രാമത്തിലെ താമസക്കാരനായ ശ്രദ്ധ കുചേകര്‍ എന്ന നാലാം ക്ലാസുകാരന്‍ നാല് മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് നാല് ബക്കറ്റ് വെള്ളം ശേഖരിക്കുന്നത്. ലാത്തൂരിലെ തിരുപ്പതി നഗറില്‍ പൊതുടാപ്പുകളില്‍ 200 ബക്കറ്റുകളാണ് നിരത്തിവെച്ചിരിക്കുന്നത്. ഇവിടെനിന്ന് വെളളം ശേഖരിക്കാന്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ നാല് ബക്കറ്റ് വെള്ളം മാത്രമാണ് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:latur draught
Next Story