കാന്‍ ഫിലിം ഫെസ്റ്റ്: രമൺ രാഘവ് 2.0 പ്രദര്‍ശനം ഇന്ന്
text_fieldsപാരിസ്: ഇന്ത്യന്‍ സംവിധായകന്‍ അനുരാഗ് കശ്യപിന്‍െറ രമൺ രാഘവ് 2.0 ഇന്ന് പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ വംശജനായ സിംഗപ്പൂര്‍ സംവിധായകന്‍ കെ. രാജഗോപാലിന്‍െറ എ യെല്ളോ ബേഡ് 18നു പ്രദര്‍ശിപ്പിക്കും. ഐശ്വര്യ റായ് ബച്ചന്‍െറ സരബ്ജിത്തും സോനം കപൂര്‍ നായികയായ നീരജയും പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യയില്‍നിന്നുള്ള സിനിമകള്‍ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച പ്രക്ഷുബ്ധ വിപ്ളവത്തിന്‍െറ കഥ പറയുന്ന ഈജിപ്ഷ്യന്‍ സിനിമ ‘ക്ളാഷ്’ പ്രദര്‍ശനത്തിനുണ്ട്. മുഹമ്മദ് ദിയബ് ആണ് സംവിധായകന്‍. 69ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് വൂഡി അലന്‍സിന്‍െറ ‘കഫേ സൊസൈറ്റി’യോടെയാണ് തിരശ്ശീലയുയര്‍ന്നത്. മേയ് 22നാണ് സമാപനം. അതിനിടെ ഫ്രഞ്ച് ഇന്‍റര്‍നെറ്റ് കമ്പനി പ്രശസ്തി നേടാന്‍ തട്ടിക്കൂട്ടിയ നാടകം വിവാദമായി. ഫെസ്റ്റിനത്തെിയ പ്രശസ്തരുള്‍പ്പെടെ താമസിച്ച ആഡംബര ഹോട്ടലിലായിരുന്നു സംഭവം. ആറംഗ സംഘം
ഐ.എസ് തീവ്രവാദികളെപ്പോലെ വേഷം ധരിച്ച് പാരിസിലെ ഡു കാപ് ഈദന്‍ റോക് ഹോട്ടലില്‍ എത്തുകയായിരുന്നു. പേടിച്ചരണ്ട സെലിബ്രിറ്റികളുള്‍പ്പെടെയുള്ളവര്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടി. പൊലീസത്തെി തീവ്രവാദ ആക്രമണമല്ളെന്ന് ധരിപ്പിച്ചപ്പോഴാണ് പരിഭ്രാന്തി മാറിയത്. പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് കാന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
