തമിഴ്നാടും പുതുച്ചേരിയും വിധിയെഴുതുന്നു
text_fieldsചെന്നൈ: രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിനൊപ്പം തമിഴ്നാടും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പോളിങ് ആരംഭിച്ചു. ഒരു മണ്ഡലം ഒഴിച്ച് തമിഴ്നാട്ടില്‍ 233ഉം പുതുച്ചേരിയില്‍ 30ഉം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുകയാണ്. വോട്ടുപിടിക്കാന്‍ വ്യാപകമായി പണം വിതരണം ചെയ്തെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലെ അരവാകുറിച്ചി മണ്ഡലത്തിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയിരുന്നു. തമിഴ്നാട്ടില്‍ 5. 79 കോടി വോട്ടര്‍മാരാണുള്ളത്. പുരുഷന്മാര്‍ 2.88 കോടി, സ്ത്രീകള്‍ 2.91 കോടി, ഭിന്നലിംഗത്തില്‍പെട്ടവര്‍ 4383. ആകെ 3776 സ്ഥാനാര്‍ഥികള്‍. വനിതകള്‍ 320.
ബഹുകോണ മത്സരമാണെങ്കിലും അണ്ണാ ഡി.എം.കെ-ഡി.എം.കെ, കോണ്‍ഗ്രസ് സഖ്യങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളും പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും മത്സരിക്കുന്ന പത്ത് ശ്രദ്ധേയമായ മണ്ഡലങ്ങള്‍. ജയലളിത-ആര്‍.കെ നഗര്‍, കരുണാനിധി-തിരുവാരൂര്‍, എം.കെ. സ്റ്റാലിന്‍-കൊളത്തൂര്‍, വിജയകാന്ത്-ഉളുന്തൂര്‍പേട്ട, അന്‍പുമണി രാംദാസ്-പെണ്ണാഗരം, തിരുമാളവന്‍-കാട്ടുമണ്ണാര്‍കോവില്‍, സീമാന്‍-കടലൂര്‍, എച്ച്. രാജ-ടി. നഗര്‍, യു. വാസുകി-മധുര വെസ്റ്റ്, എച്ച്. വസന്തകുമാര്‍-നാങ്കനേരി. പുതുച്ചേരിയില്‍ മാഹിയുള്‍പ്പെടെ 30 മണ്ഡലങ്ങള്‍. ആകെ വോട്ടര്‍മാര്‍-9.41 ലക്ഷം. 344 സ്ഥാനാര്‍ഥികള്‍. ബഹുകോണ മത്സരം. മുഖ്യമന്ത്രി എന്‍. രംഗസാമിയുടെ എന്‍.ആര്‍ കോണ്‍ഗ്രസും-ഡി.എം.കെ -കോണ്‍ഗ്രസ് സഖ്യവും തമ്മില്‍ മുഖ്യമത്സരം. എന്‍. രംഗസാമി, കോണ്‍ഗ്രസ് നേതാക്കളായ ഇ. വത്സരാജ് (മാഹി), നമശ്ശിവായം, വൈദ്യലിംഗം, അണ്ണാ ഡി.എം.കെ നേതാവ് പി. കണ്ണന്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ഥികള്‍. തമിഴ്നാട്ടിലും പുതുച്ചേരിയിലും വോട്ടെണ്ണല്‍ 19നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
