സംഝോത എക്സ്പ്രസ് സ്ഫോടനം: പാക് പൗരന്‍െറ മോചനം സംബന്ധിച്ച് സുപ്രീംകോടതി സര്‍ക്കാറിന്‍െറ അഭിപ്രായം തേടി
text_fieldsന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടന കേസില്‍ അമൃത്സര്‍ ജയിലില്‍ കഴിയുന്ന പാക്പൗരന്‍െറ മോചനം സംബന്ധിച്ച് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിന്‍െറ അഭിപ്രായം തേടി.
പാക് പൗരന്‍ ഇര്‍ഫാനു വേണ്ടി പിതാവ് മുഹമ്മദ് സഹൂര്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന മുഖേന സമര്‍പ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസ് എ.കെ. സിക്രി, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വിദേശമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പഞ്ചാബ് സര്‍ക്കാര്‍ എന്നിവരുടെ അഭിപ്രായം തേടി നോട്ടീസയച്ചത്. മതിയായ രേഖകള്‍ സഹിതം യാത്രചെയ്യുകയായിരുന്ന ഇര്‍ഫാന്‍ സ്ഫോടനത്തിനു ശേഷം ജയിലിലാണ് എത്തിപ്പെട്ടത്.
നാട്ടില്‍ തിരിച്ചത്തൊത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. സ്ഫോടനത്തില്‍ മരിച്ചവരുടെ ഡി.എന്‍.എ പരിശോധിച്ചെങ്കിലും ഒന്നും ഇര്‍ഫാന്‍േറതുമായി യോജിക്കുന്നതായിരുന്നില്ല. പിന്നീട്, സൗത് ഏഷ്യന്‍ ഫോറം ഫോര്‍ പീപ്ള്‍ എഗന്‍സ്റ്റ് ടെറര്‍ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകനായ അശോക് റാണ്‍ദവ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇര്‍ഫാന്‍െറ തിരോധാനത്തെക്കുറിച്ച് അറിഞ്ഞു. ഇന്ത്യയില്‍ തിരിച്ചത്തെിയ ശേഷം ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ഇര്‍ഫാന്‍ അമൃത്സര്‍ ജയിലില്‍ കഴിയുകയാണെന്ന് കണ്ടത്തെിയത്.
തുടര്‍ന്ന് മോചനത്തിനു വേണ്ടി ഇരു രാജ്യങ്ങളിലെയും അധികൃതര്‍ക്ക് നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഹരജിക്കാരന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ തേടിയത്.
2007 ഫെബ്രുവരി 28ന് ഹരിയാനയിലെ പാനിപതിലുണ്ടായ സ്ഫോടനത്തില്‍ 68 പേരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
