സിവില്‍ സര്‍വിസ് ഒന്നാം റാങ്കുകാരിക്ക് മാര്‍ക്ക് 52 ശതമാനം
text_fieldsന്യൂഡല്‍ഹി: ഇത്തവണത്തെ സിവില്‍ സര്‍വിസ് പരീക്ഷക്ക് ഒന്നാമതത്തെിയ ടിന ദാബിക്ക് നേടാനായത് 52.49 ശതമാനം മാര്‍ക്ക്. രാജ്യത്തിന്‍െറ ഭരണചക്രം തിരിക്കാനുള്ള ഉദ്യോഗസ്ഥരെ യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ കടുത്ത പരീക്ഷക്ക് ശേഷമാണ് തെരഞ്ഞെടുക്കുന്നതെന്നാണ് ആദ്യറാങ്കുകാരിയുടെ മാര്‍ക്ക് ചൂണ്ടിക്കാണിക്കുന്നത്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജില്‍നിന്ന് ബിരുദം നേടിയ 22കാരിയായ ടിനക്ക് 2,025 ല്‍ 1,063 മാര്‍ക്കാണ് നേടാനായത്. രണ്ടാം റാങ്കുകാരനായ കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന് 1,018 മാര്‍ക്ക് (50.27) നേടാനായപ്പോള്‍ മൂന്നാം റാങ്ക് നേടിയ ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സന്ദുവിന് 1,014 (50.07) മാര്‍ക്ക് ലഭിച്ചു.
അത്താര്‍ ഖാന്‍ ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വിസ് ഉദ്യോഗസ്ഥനാണ്. 499 ജനറല്‍ വിഭാഗം ഉദ്യോഗാര്‍ഥികളും 314 ഒ.ബി.സി വിഭാഗക്കാരും 176 എസ്.സി വിഭാഗക്കാരും 89 എസ്.ടി വിഭാഗക്കാരുമാണ് ഇത്തവണ സിവില്‍ സര്‍വിസ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ സര്‍വിസുകളിലേക്ക് നിയമനത്തിന് ശിപാര്‍ശ ചെയ്യപ്പെട്ടത്. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വിസ്, ഇന്ത്യന്‍ പൊലീസ് സര്‍വിസ് തുടങ്ങിയവയിലേക്കുള്ള തെരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയിന്‍, ഇന്‍റര്‍വ്യൂ എന്നിങ്ങനെ മൂന്നുഘട്ടങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
